ഒട്ടുക്പോ (നൈജീരിയ): നൈജീരിയയിലെ ബെനു സംസ്ഥാനത്തെ ഒട്ടുക്പോ തദ്ദേശ ഗവണ്മെന്‍റ് മേഖലയില്‍ ഇക്കഴിഞ്ഞ ജനുവരി 11 നും 13 നുമായി നടന്ന ഇസ്ളാമിക ഭീകരരുടെ വെടി വയ്പില്‍ ഏറ്റവും കുറഞ്ഞത് ആറു ൈ്രകസ്തവര്‍ കൊല്ലപ്പെട്ടു. ബെനു സംസ്ഥാനത്തെ 95 ശതമാനവും ൈ്രകസ്തവരാണ്.
മരിച്ചവരില്‍ ഒരു വിരമിച്ച നൈജീരിയന്‍ ആര്‍മി വാറന്‍റ് ഓഫീസറും ഉള്‍പ്പെടുന്നു. അദ്ദേഹം ഞായറാഴ്ച ആസ 2 കമ്യൂണിറ്റിയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 13 നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു ൈ്രകസ്തവരില്‍ ഒച്ചി ഉഗ്ബാബെയും ഉള്‍പ്പെടുന്നു.
ചൊവ്വാഴ്ചത്തെ അക്രമണം ഒട്ടോബി അക്ബയിലാണ് നടന്നത്. കൊല്ലപ്പെട്ടവര്‍ ഒച്ചി ഉഗ്ബാബെ( മുന്‍ കൗണ്‍സിലര്‍) അച്ചിബി ഒനാ, എജെ എബ, സണ്‍ഡേ ഇറുജ എന്നിവരാണ് എന്നു തിരിച്ചറിഞ്ഞു.അഞ്ചാമത്തെ ഇരയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തോക്കു ധാരികളായ ഭീകരര്‍ ഫുലാനി തീവ്രവാദികള്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
പുലര്‍ച്ചെ 1.30 ഓടെയാണ് തീവ്രവാദികള്‍ സമൂഹത്തില്‍ അതിക്രമിച്ചു കയറിയതെന്ന് തദ്ദേശീയ വാസികള്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച നടന്ന സംഭവം മുതല്‍ നിരീക്ഷണം നടത്തിയിരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ വിശ്രമിക്കാന്‍ നില്‍ക്കുകയായിരുന്നു. ഒട്ടോബി അക്പ സമൂഹം നൂറു ശതമാനവും ഒരു ക്രിസ്ത്യന്‍ വാസസ്ഥലമാണ്. ശാന്തരായ ഒരു സമൂഹമാണിവിടെയുള്ളത്. ഇവിടെയുള്ള ൈ്രകസ്തവരുടെ ഭൂമി കൈവശപ്പെടുത്തി ൈ്രകസ്തവരെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ ഭീകരത അഴിച്ചു വിടുകയാണ് ഇപ്പോള്‍ ഇസ്ളാമിക തീവ്രവാദികള്‍ എന്ന് തദ്ദേശീയര്‍ ആരോപിച്ചു.

Comments: